ആന്‍ഡ്രോയിഡ് മാല്‍വെയര്‍, ഫിഷിംഗ്, ആഡ്‌വെയര്‍ ആപ്പുകളുടെ ഒരു കൂട്ടം ഗൂഗിളിന്‍റെ പ്ലേ സ്റ്റോറില്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്.
നിരവധിപേര്‍ തെറ്റിദ്ധരിക്കപ്പെട്ട് ആപ്പുകള്‍ ഫോണിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഇതുവരെ 20 ലക്ഷത്തോളം പേര്‍ തെറ്റിദ്ധരിക്കപ്പെട്ട് ഈ ആപ്പുകള്‍ സ്വന്തം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Read Also:- ഏഴാം ക്ലാസ് പാസാണോ..? എങ്കിൽ നിങ്ങൾക്ക് സർക്കാർ ജോലി നേടാം
ഡോ. വെബ് ആന്‍റിവൈറസാണ് ഇത്തരത്തിലുള്ള ആപ്പുകളെ കണ്ടെത്തിയത്. ഈ ആപ്പുകള്‍ ഉപയോഗപ്രദമായ യൂട്ടിലിറ്റികളും സിസ്റ്റം ഒപ്റ്റിമൈസറുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വരുന്ന ആപ്പുകളാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫോണില്‍ മാല്‍വെയറിന് കയറാന്‍ ഇടം ഉണ്ടാക്കുക. ഉപയോക്താവിന്‍റെ അനുവാദം ഇല്ലാതെ പരസ്യങ്ങള്‍ കാണിക്കുക, ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുക പോലുള്ള വലിയ ചോര്‍ത്തലുകളാണ് ഈ ആപ്പുകള്‍ നടത്തുന്നത്.
Read Also:- ഡിലീറ്റ് ആയ ഫോട്ടോകള്‍ വാട്ട്‌സ്ആപ്പില്‍ നിന്ന് എളുപ്പത്തില്‍ വീണ്ടെടുക്കാം; എങ്ങനെയെന്ന് അറിയാം…
ഇത്തരത്തിലുള്ള ആപ്പുകളുടെ ഉദാഹരണമായി ഡോ. വെബ് ചൂണ്ടികാട്ടുന്നത് ട്യൂബ് ബോക്സ് (TubeBox) എന്ന ആപ്പാണ്.ഒരു ദശലക്ഷം ഡൗണ്‍ലോഡുകള്‍ ഈ ആപ്പിന് ലഭിച്ചിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന കണ്ടെകത്തല്‍ ഉണ്ടായിട്ടും ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉണ്ടെന്നാണ് ഡോ. വെബ് പറയുന്നത്. ശരിക്കും ഉപയോക്താവിനെ പരസ്യം കാണിച്ച് പണം ഉണ്ടാക്കുന്നതാണ് ഈ ആപ്പ് എന്നാണ് കണ്ടെത്തല്‍.
ട്യൂബ് ബോക്സ് ആപ്പില്‍ വീഡിയോകളും പരസ്യങ്ങളും കാണുന്നതിന് റിവാര്‍ഡുകള്‍ ആപ്പ് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഒരിക്കലും ഉപയോക്താവിന് കിട്ടുന്ന റിവാര്‍ഡുകള്‍ ക്യാഷ് ലഭിക്കുകയും ഇല്ല. ലഭിച്ച റിവാര്‍ഡുകള്‍ എടുക്കാന്‍ നോക്കുമ്ബോള്‍ പലതരം പ്രശ്നങ്ങള്‍ കാണിക്കും...
ഏതെങ്കിലും ഉപയോക്താവ് ആപ്പില്‍ പറഞ്ഞിട്ടുള്ള എല്ലാ രീതികളും കടന്നാലും റിവാര്‍ഡ് പറഞ്ഞ പണം ലഭിക്കില്ലെന്നാണ് ഡോ. വെബ് ഗവേഷകര്‍ പറയുന്നത്. പരസ്യങ്ങള്‍ കാണുകയും ആപ്പ് ഡവലപ്പര്‍മാര്‍ക്ക് വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നതിനുള്ള ഒരു തന്ത്രമാണ് ഈ ആപ്പ് എന്നാണ് ഗവേഷകര്‍ പറയുന്നത്.
2022 ഒക്ടോബറില്‍ Google Play-യില്‍ പ്രത്യക്ഷപ്പെട്ടതും എന്നാല്‍ നീക്കം ചെയ്തതുമായ മറ്റ് ആഡ്‌വെയര്‍ ആപ്പുകള്‍ ഇവയാണ്: ബ്ലൂടൂത്ത് ഡിവൈസ് ഓട്ടോ കണക്‌ട് (ബിടി ഓട്ടോകണക്റ്റ് ഗ്രൂപ്പ്) ബ്ലൂടൂത്ത് & വൈഫൈ & യുഎസ്ബി ഡ്രൈവര്‍
വോളിയം, മ്യൂസിക് ഇക്വലൈസര്‍ (ബിടി ഓട്ടോകണക്‌ട് ഗ്രൂപ്പ്)
ഫാസ്റ്റ് ക്ലീനര്‍ & കൂളിംഗ് മാസ്റ്റര്‍ (ഹിപ്പോ VPN LLC)