നാഷണൽ ആയുഷ് മിഷൻ പാലക്കാട് ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് താഴെ പറയുന്ന തസ്തികളിലേക്ക് വാക് ഇൻ ഇന്റർവ്യൂ വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
തസ്തികയുടെ പേര് :
സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ,നേഴ്സ്(ആയുർവേദ),യോഗാ ഇൻസ്ട്രക്ടർ
ഒഴിവുകളുടെ എണ്ണം : 24
തീയതി & സമയം : 07/02/2023 & 10.00 am,11.00am, 12.00 pm
യോഗ്യത:
ആയുഷ് സംവിധാനങ്ങളിൽ ബിരുദാനന്തര ബിരുദം (സല്യതന്ത്രം) നേടിയവർക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയ്ക്കായി അർഹത ഉണ്ട്.
ANM കോഴ്‌സ് സർട്ടിഫിക്കറ്റ്, ആയുർവേദ നഴ്‌സിംഗിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് നേടിയവർക്ക് നേഴ്സ് തസ്തികയ്ക്ക് അർഹത ഉണ്ട്.
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് യോഗയിൽ പിജി ഡിപ്ലോമ യോഗ്യത നേടിയവർക്ക് യോഗാ ഇൻസ്ട്രക്ടർ തസ്തികയ്ക്ക് അഭിമുഖത്തിന് പങ്കെടുക്കാൻ അർഹത ഉണ്ട്.
Read Also:- HDFC ബാങ്ക് നിയമനം 2023 – ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അവസരം
പ്രായപരിധി:
07/02/2023 തീയതി പ്രകാരം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ,നേഴ്സ്(ആയുർവേദ) തസ്തികയ്ക്ക് 40 വയസ്സ് പ്രായ പരിധിയിലുള്ള സ്ഥാനാർത്ഥികളായിരിക്കണം.
07/02/2023 തീയതി പ്രകാരം യോഗാ ഇൻസ്ട്രക്ടർ തസ്തികയ്ക്ക് 50 വയസ്സിൽ കൂടുവാൻ പാടില്ല സ്ഥാനാർത്ഥികൾക്ക്.
ശമ്പളം:
സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയ്ക്ക് ശമ്പളം നിശ്ചയിച്ചിരിക്കുന്നത് 43943 രൂപയും, നേഴ്സ്(ആയുർവേദ) തസ്തികയ്ക്ക് ശമ്പളം നിശ്ചയിച്ചിരിക്കുന്നത് 14700 രൂപയുമാണ്.
തിരഞ്ഞെടുക്കുന്ന രീതി:
യോഗ്യരായ ഉദ്യോഗാർത്ഥികളെ വാക് ഇൻ ഇന്റർവ്യൂ മുഖേന തിരഞ്ഞെടുക്കുന്നു.
അപേക്ഷിക്കേണ്ട രീതി :
പ്രസ്തുത തസ്തികയ്ക്കായി അഭിമുഖത്തിന് പങ്കെടുക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ നിശ്ചിത തീയതിയിൽ ഹാജരാകുക.
ഉദ്യോഗാർത്ഥികൾ പ്രായവും യോഗ്യതയും തെളിയിക്കാൻ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും, സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം
ഇന്റർവ്യൂവിന് ഹാജരാകുമ്പോൾ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുകയും വേണം.
അഭിമുഖം നടക്കുന്ന സ്ഥലം:
പാലക്കാട് കൽപ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷന്റെ ഓഫീസിസിൽ എത്തിച്ചേരേണ്ടതാണ്.