Type Here to Get Search Results !

ads

സമയം തീരുന്നു; ഏഴാം ക്ലാസുകാരുടെ സ്വപ്ന ജോലി; കേരളത്തില്‍ തന്നെ സര്‍ക്കാര്‍ ജോലി നേടാം; ഇന്നു തന്നെ അപേക്ഷിക്കൂ





സമയം തീരുന്നു; ഏഴാം ക്ലാസുകാരുടെ സ്വ‌പ്ന ജോലി; കേരളത്തിൽ തന്നെ സർക്കാർ ജോലി നേടാം; ഇന്നു തന്നെ അപേക്ഷിക്കൂ


2024 തുടക്കത്തിൽ തന്നെ പി.എസ്.സിയുടെ വക വമ്പൻ റിക്രൂട്ട്മെന്റുകളാണ് ആരംഭിച്ചത്. എൽ.ഡി.സി, എസ്.ഐ, കോൺസ്റ്റബിൾ, എൽ.ജി.എസ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് എന്ന് തുടങ്ങി നിരവധി ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

അതിൽ എടുത്ത് പറയേണ്ട റിക്രൂട്ട്മെന്റാണ് കേരള പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ്. വെറും ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്കായി 4000 ലധികം ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്മെൻ്റ് വിളിച്ചിട്ടുള്ളത്. താൽപര്യമുള്ളവർക്ക് ജനുവരി 17 വരെയാണ് അപേക്ഷിക്കാൻ അവസരമുള്ളത്. അതുകൊണ്ട് തന്നെ ഇനിയും അപേക്ഷിക്കാൻ ബാക്കിയുള്ളവരുണ്ടെങ്കിൽ ഉടൻ തന്നെ അപേക്ഷിക്കാൻ ശ്രമിക്കുക.

ഒഴിവ് :-

എൽ.ജി.എസിൽ നിലവിൽ കേരളത്തിലുടനീളം 4000 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

പ്രായപരിധി :-

18 വയസിനും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02011987 നും 01012005നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.

വിദ്യാഭ്യാസ യോഗ്യത :-

ഏഴാം ക്ലാസ് പാസായിരിക്കണം. എന്നാൽ ബിരുദം ഉണ്ടായിരിക്കാനും പാടില്ല.

ശമ്പളം :-

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,000 രൂപ മുതൽ 50,200 രൂപ വരെ ശമ്പളമായി ലഭിക്കും.


അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് കഴിഞ്ഞ തവണ ലഭിച്ച നിയമനങ്ങൾ കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ഓരോ ജില്ലകളിലും വ്യത്യസ്‌ത ഒഴിവുകളാണുള്ളത്.


കഴിഞ്ഞ LGS ലിസ്റ്റിൽ നിന്നും അഡൈ്‌വസ് ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്


തിരുവനന്തപുരം 449, കൊല്ലം 340, പത്തനംതിട്ട 200, ആലപ്പുഴ 232, കോട്ടയം 254, ഇടുക്കി 152, എറണാകുളം 370, തൃശ്ശൂർ 307, പാലക്കാട് 295, മലപ്പുറം 338, കോഴിക്കോട് 313, വയനാട് 130, കണ്ണൂർ 323, കാസർഗോഡ് 151 എന്നിങ്ങനെ കഴിഞ്ഞ തവണ അഡൈ്വസ് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പരമാവധി ഇത്തവണയും അപേക്ഷിക്കാൻ ശ്രമിക്കുക.


       NOTIFICATION 

       APPLY ONLINE

Top Post Ad

Below Post Ad