ജലവകുപ്പില്‍ സ്ഥിര ജോലി നേടാം; 73000 രൂപ വരെ ശമ്പളം; കേരള വാട്ടര്‍ അതോറിറ്റി എല്‍.ഡി ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ് ടൈപ്പിങ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് കേരളത്തില്‍ സ്ഥിര ജോലി നേടാന്‍ അവസരം. കേരള വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരള പിഎസ്.സി വഴി നേരിട്ടുള്ള നിയമനമാണ് നടക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്....
തസ്തിക& ഒഴിവ്
കേരള വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് നിയമനം. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്....
Read Also:- ഐടിഐ കഴിഞ്ഞവരാണോ നിങ്ങൾ..... ഇതാ റയിൽവേ വിളിക്കുന്നു.... സുവർണാവസരം
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ ഇംഗ്ലീഷ, മലയാളം ടൈപ്പിങ്ങില്‍ (KGTE) സര്‍ട്ടിഫിക്കറ്റ് വേണം....
മാത്രമല്ല കേരള സര്‍ക്കാരിന് കീഴിലുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ (DCA) കുറഞ്ഞത് 6 മാസത്തെ ഡിപ്ലോമ പൂര്‍ത്തിയാക്കിയിരിക്കണം....
പ്രായപരിധി
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02-01-1987നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി-എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 27,200 രൂപ മുതല്‍ 73,600 രൂപ വരെ ശമ്പളം ലഭിക്കാന്‍ അവസരമുണ്ട്.